ലോക്ക് ഡൗണ്‍ ഡ്യൂട്ടിക്കിടെ കൈക്ക് വെട്ടേറ്റ എഎസ്‌ഐയുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി; എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ച് പഞ്ചാബ് മുഖ്യമന്ത്രി

അമൃത്‌സര്‍: പഞ്ചാബില്‍ ലോക്ക് ഡൗണ്‍ നടപടികള്‍ ഏകോപിപ്പിക്കുന്നതിനിടെ ഒരു സംഘം ആക്രമികള്‍ കൈവെട്ടിയ പോലീസ് ഉദ്യോഗസ്ഥന്റെ ശസ്ത്രക്രിയ വിജയ കരമായി പൂര്‍ത്തിയായി. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗാണ് കൈ തുന്നിച്ചേര്‍ക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയായതായി അറിയിച്ചത്. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയ മെഡിക്കല്‍ സംഘത്തിന് നന്ദിയും അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.


ലോക്ക് ഡൗണ്‍ ഡ്യൂട്ടിക്കിടെ ആക്രമികള്‍ കൈവെട്ടിയ എഎസ്‌ഐ ഹര്‍ജീത് സിംഗിന്റെ ഏഴ് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. ശത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയ മെഡിക്കല്‍ സംഘത്തിനും മറ്റ് ജീവനക്കാര്‍ക്കും നന്ദി. എഎസ്‌ഐ ഹര്‍ജീത് സിംഗ് എത്രയും വേഗം ആരോഗ്യം വീണ്ടെടുക്കട്ടെ എന്ന് ആശംസിക്കുന്നു- അമരീന്ദര്‍ സിംഗ് ട്വിറ്ററില്‍ കുറിച്ചു.


പട്യാലയില്‍ ഇന്ന് രാവിലെ ആറരയോടെയാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് പരിശോധ നടത്തുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ ആയുധങ്ങളുമായി എത്തിയ അഞ്ചംഗ സംഘം ആക്രമിക്കുകയായിരുന്നു. ഇവര്‍ എത്തിയ വാഹനം പോലീസ് മാണ്ഡിയില്‍വെച്ച് പോലീസ് തടഞ്ഞിരുന്നു.
കര്‍ഫ്യൂ ആയതിനാല്‍ യാത്രക്ക് ആവശ്യമായ പാസ് ചോദിച്ചതോടെയാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം ഉണ്ടായത്.


സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗുരുദ്വാര സ്വദേശികളായ ഏഴ് പേരെയാണ് അറസ്റ്റ് ചെയ്തത്.  ഗുരുദ്വാരയിലെ ബാല്‍ബെറ ഗ്രാമത്തില്‍ നിന്നാണ് ഇവരെ പിടികൂടിയതെന്ന് പോലീസ് അറിയിച്ചു. ഇവരുടെ പേരു വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ഇവരുടെ പക്കല്‍ നിന്നും മാരകായുധങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.


Post a Comment

0 Comments

Top Post Ad

Below Post Ad