ടാറ്റ ആശുപത്രി നിർമ്മാണം അട്ടിമറിക്കാൻ കാസറഗോഡ് എം.എൽ.എ. എൻ.എ.നെല്ലിക്കുന്ന് ശ്രമിക്കുന്നു എന്ന് കെ ശ്രീകാന്ത്

കെ ശ്രീകാന്ത് ;

ആശുപത്രി നിർമ്മാണം അട്ടിമറിക്കാൻ കാസറഗോഡ് എം.എൽ.എ. എൻ.എ.നെല്ലിക്കുന്ന് ശ്രമിക്കുകയാണ്. ഇതിന്റെ പിന്നിൽ സ്വകാര്യ ആശുപത്രി ലോബിയാണ്.    നിക്ഷിപ്ത താൽപര്യം മൂലം  തെക്കിലിൽ ടാറ്റ നിർമ്മിക്കാൻ പോകുന്ന നിർദ്ദിഷ്ട കോവിഡ് കേയർ ആശുപത്രി ഭൂമിയുടെ പേരിൽ തർക്കമുണ്ടാക്കി ജില്ലയിൽ നിന്ന് ഒഴിവാക്കാനുള്ള നീക്കമാണിത്. ഈ പരിശ്രമത്തെ ബിജെപി ശക്തമായി  അപലപിക്കുന്നു.  എൻ. എ.നെല്ലിക്കുന്ന്  എം.എൽ.എയുടെ നീക്കം ദുരൂഹമാണ്. ജില്ലയിലെ ജനങ്ങൾ ആകെ പ്രതീക്ഷയോടെ കാണുന്ന ആശുപത്രി നിർമ്മാണം അട്ടിമറിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ല. കാസറഗോഡിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ തയ്യാറാകാത്തവർ, ആരെങ്കിലും കൊണ്ടുവരുന്ന വികസനത്തെ തുരങ്കം വച്ച് ഇല്ലാതാക്കാൻ മുസ്ലീം ലീഗ് ശ്രമിക്കുകയാണ്.  ഇത്തരം കുത്സിത ശ്രമങ്ങൾ എൻ.എ.  നെല്ലിക്കുന്നും മുസ്ലിം ലീഗും  ഉപേക്ഷിക്കണം. അല്ലാത്ത പക്ഷം ശക്തമായ ജനകീയ പ്രതിഷേധങ്ങൾക്ക് ബിജെപി നേതൃത്വം നൽകുമെന്നും മുന്നറിയിപ്പ് നൽകുന്നു.

മുസ്ലീം ലീഗിന്റെയും മറ്റും നിക്ഷിപ്ത താൽപര്യത്തിനു മുന്നിൽ സർക്കാർ മുട്ടുമടക്കരുത്. ഭൂമിയുമായി ഉയർന്ന സംശയങ്ങൾ ദുരീകരിക്കാൻ സർക്കാർ തയ്യാറാകണം. ഇതു സംബന്ധിച്ചുള്ള ഉടമ്പടി പരസ്യപ്പെടുത്താനും സർക്കാർ തയ്യാറാകണം. ജില്ലയിൽ ധാരാളം സർക്കാർ ഭൂമി ലഭ്യമായിരിക്കുമ്പോൾ എന്തിനാണ് ഭൂമിയുടെ കാര്യത്തിൽ അനാവശ്യ വിവാദമുണ്ടാക്കി പദ്ധതി അട്ടിമറിക്കുന്നതെന്ന് റവന്യൂ മന്ത്രി ശ്രീ ഇ..ചന്ദ്രശേഖരൻ വ്യക്തമാക്കണം.







Tags

Post a Comment

0 Comments

Top Post Ad

Below Post Ad