ഡല്‍ഹി കലാപത്തിന് നേതൃത്വം നല്‍കിയ വനിതാ ആക്ടിവിസ്റ്റുകള്‍ കൊലപാതക കുറ്റത്തിന് അറസ്റ്റില്‍

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ കലാപത്തിന് നേതൃത്വം വഹിച്ച സംഭവത്തില്‍ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ച വനിതാ ആക്ടിവിസ്റ്റുകള്‍ വീണ്ടും അറസ്റ്റില്‍. പിന്‍ജ്ര തോഡ് എന്ന സംഘടനയിലെ ആക്ടിവിസ്റ്റുകളായ നടാഷ നര്‍വാള്‍, ദേവാന്‍ഗണ കളിത എന്നിവരെയാണ് വീണ്ടും അറസ്റ്റ് ചെയ്തത്. ഡല്‍ഹി കലാപത്തിനിടെ നടന്ന ഒരു കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഇരുവരെയും വീണ്ടും അറസ്റ്റ് ചെയ്തത്.

ഡല്‍ഹിയിലെ ജാഫ്രാബാദില്‍ കലാപത്തിന് നേതൃത്വം നല്‍കിയതുമായി ബന്ധപ്പെട്ട് ഇരുവരെയും കഴിഞ്ഞ ശനിയാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇവര്‍ക്ക് മെട്രോപോളിറ്റന്‍ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ഇതിന് പിന്നാലെ കലാപത്തിനിടെ കൊല്ലപ്പെട്ട പ്രദേശവാസിയുടെ മരണത്തില്‍ ഇരുവര്‍ക്കും പങ്കുള്ളതായി വ്യക്തമാക്കി ഡല്‍ഹി ക്രൈംബ്രാഞ്ച് മെട്രോപോളിറ്റന്‍ കോടതിയില്‍ അപേക്ഷ നല്‍കി. കോടതി അനുമതി നല്‍കിയതോടെയാണ് ഇന്ന് ഇവരെ വീണ്ടും അറസ്റ്റ് ചെയ്തത്.

കോടതി അനുമതിക്ക് ശേഷം കസ്റ്റഡിയില്‍ എടുത്ത ഇരുവരെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവരെ 14 ദിവസത്തെ കസ്റ്റഡിയില്‍ വിടുന്നതിനായി അന്വേഷണ സംഘം അപേക്ഷ നല്‍കിയിട്ടുണ്ട്. ചോദ്യം ചെയ്യലില്‍ ഇരുവരും കൊലപാതക കുറ്റം സമ്മതിച്ചതായും സൂചന ഉണ്ട്.

നിലവില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 147, 149,353, 283, 323,332, 307, 427, 120 ബി, 188 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad