മോദി വിജയഗാഥ-1 ലോകാരാധ്യനായ നേതാവ്, 130 കോടി ഭാരതീയരുടെ അഭിമാനവും പ്രതീക്ഷയുമായ വ്യക്തി


ലോകാരാധ്യനായ നേതാവ്, 130 കോടി ഭാരതീയരുടെ അഭിമാനവും പ്രതീക്ഷയുമായ വ്യക്തി, ശ്രി നരേന്ദ്ര ദാമോദർദാസ് മോദി ------ വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചു വീഴാത്തവർക്കും, വംശമഹിമയിലാത്ത സാധാരണക്കാരനും കഠിനാധ്വാനം കൊണ്ട് ഉയരങ്ങൾ കീഴടക്കാനാകും എന്ന് ലോകത്തോട് വിളിച്ചു പറഞ്ഞ വ്യക്തിത്വം. അദ്ദേഹത്തിൻ്റെ ജീവിതത്തിൻ്റെ വിവിധ വശങ്ങൾ അനാവൃതമാക്കുന്ന  നിരവധി പുസ്തകങ്ങൾ വിവിധ ഭാഷകളിൽ രചിക്കപ്പെട്ടിട്ടുണ്ട്.  ഭാരതത്തിൻ്റെ ഭാവി രചിക്കേണ്ട യുവതലമുറ, വിശിഷ്യാ സ്കൂൾ കോളേജ് വിദ്യാർത്ഥികൾ  പാoപുസ്തകമാക്കേണ്ട ജീവിതം. ആ ജീവിതത്തിലെ പ്രേരണാദായകങ്ങളായ ഏതാനും സംഭവങ്ങൾ കുറിക്കാനുള്ള ഒരു എളിയ ശ്രമമാണ് ഇന്നാരംഭിക്കുന്നത്.

   ഭാഗം-1.
സോമും അമൃതും വീട്ടിൽ എല്ലാം മറന്ന് കളിക്കുകയാണ്.
വീട്ടിലെ സ്ത്രീ ജനങ്ങൾ കുട്ടികളുടെ അമ്മയായ ഹീരാ ബായെ ശുശ്രൂഷിക്കുന്നു.  ഗുജറാത്ത് വഡനഗറിലെ ആ  വീട് ഒരു കൊച്ചു കുട്ടിയെകൂടി സ്വാഗതം ചെയ്യാൻ ഒരുങ്ങുകയാണ്.

വഡനഗറിനെപ്പറ്റി പ്രസിദ്ധമായ പല ഐഹിത്യങ്ങളുമുണ്ട്. താനാ, രീരി എന്നു പേരായ രണ്ടു സഹോദരിമാർ ഇവിടെ താമസിച്ചിരുന്നു. ഇരുവരും അനുഗൃഹീത സംഗീതജ്ഞരായിരുന്നു. അവരുടെ സംഗീത സാധനയാൽ അവിടത്തെ അന്തരീക്ഷത്തിൽ കുളിർമ്മയുണ്ടാക്കി. ഒരിക്കൽ അക്ബറിൻ്റെ രാജസദസിലെ നവരത്നങ്ങളിലൊരാളായ പ്രശസ്ത സംഗീതജ്ഞൻ താൻസൻ വഡനഗറിനടുത്ത് വന്നു. അദ്ദേഹം സംഗീതമാലപിച്ചപ്പോൾ അന്തരീക്ഷത്തിൻ്റെ താപം ഉയരുകയും ശരീരത്തിൽ കഠിനമായ ചൂട് അനുഭവപ്പെടുകയും ചെയ്തു.   താൻസൻ്റെ ശരീരത്തിലെ ചൂട് കുറയാതായപ്പോൾ താനയും രീരിയും സംഗീതമാലപിക്കുകയും അദ്ദേഹം സാധാരണ സ്ഥിതിയിലേക്ക് മടങ്ങുകയും ചെയ്തു.

ഇത്തരുണത്തിൽ പ്രസിദ്ധമായ ഗുജറാത്തിലെ വഡനഗറിലാണ് 1950 സെപ്റ്റംബർ 17ന് ശ്രി.നരേന്ദ്ര മോദി ജനിച്ചത്. ദാമോദർ ദാസിൻ്റെയും ഹീരാ ബായുടേയും ആറ് സന്താനങ്ങളിൽ മൂന്നാമനായിരുന്നു നരേന്ദ്രൻ.സോമും അമൃതും മൂത്ത സഹോദരന്മാർ. അനുജത്തി വസന്തി. പ്രഹ്ലാദ്, പങ്കജ്  എന്ന് പേരായ രണ്ടു ഇളയ സഹോദരന്മാരും. അച്ഛനും അമ്മയും ആറ് മക്കളുമടങ്ങുന്ന ആ കുടുംബത്തിൻ്റെ ജീവിതം പ്രാരബ്ധങ്ങൾക്കിടയിലും സന്തോഷത്തോടെ മുന്നോട്ട് നീങ്ങി.

കേവലം 40അടി നീളവും 
12അടി വീതിയുമുള്ള കൊച്ചു കൂരയിലാണ് ആ കുടുംബം താമസിച്ചത്. വീട്ടിലെ സാമ്പത്തിക സ്ഥിതി വളരെ മോശമായിരുന്നെങ്കിലും ഹീരാബാ അഥിതികളെ സ്നേഹത്തോടെ സൽക്കരിക്കുമായിരുന്നു.  അഥിതി ദേവോ ഭവ എന്ന നമ്മുടെ സംസ്ക്കാരത്തിൻ്റെ  നന്മ ആ വീട്ടിൽ എന്നും നിറഞ്ഞുനിന്നു. സംസ്ക്കാരവും സേവനവും ദയയും നിറഞ്ഞ അന്തരീക്ഷത്തിലാണ് നരേന്ദ്രൻ വളർന്നത്.

മൂത്ത സഹോദരന്മാരായ സോമും അമൃതും അടുത്തുള്ള സർക്കാർ വിദ്യാലയത്തിൽ പോകുന്ന കാലം. കൊച്ചു കുട്ടിയായ നരേന്ദ്രനും സ്കൂളിൽ പോകാൻ വാശി പിടിച്ചു. നീ വലുതാകുമ്പോൾ പോകാമെന്ന് സ്നേഹപൂർവ്വം അമ്മ പറഞ്ഞ് സമാധാനിപ്പിക്കും. പക്ഷേ ജ്യേഷ്ഠന്മാർ സ്കൂളിൽനിന്ന് വന്നാലുടനെ നരേന്ദ്രൻ അവരുടെ പുസ്തകങ്ങൾ തിരിച്ചും മറിച്ചും നോക്കി സ്കൂളിൽ പോകാൻ വാശി പിടിക്കും.

ഒരിക്കൽ കൊച്ചു കുട്ടിയായ നരേന്ദ്രൻ കൈയ്യിൽ പെൻസിലെടുത്ത് വീടിൻ്റെ ഭിത്തിയിൽ മണിക്കൂറുകളോളം ശ്രദ്ധാപൂർവ്വം വരച്ചു തുടങ്ങി. എല്ലാം മറന്ന് വരയ്ക്കുന്ന കുട്ടിയെ കണ്ട ദാമോദർ ദാസ് മകനെ വാരിപ്പുണർന്ന് മാറോടു ചേർത്ത് ഹീരാബായോട് പറഞ്ഞു. നമ്മുടെ മകൻ ശ്രദ്ധാലുവും പരിശ്രമശാലിയുമാണ്. സാമ്പത്തിക പരാധീനതയുണ്ടെങ്കിലും അവനെ നമുക്ക് നന്നായി പഠിപ്പിക്കണം എന്ന് പറഞ്ഞപ്പോൾ അവരുടെ ഇരുവരുടേയും കണ്ണുകൾ നിറഞ്ഞു.

വഡനഗറിനടുത്തുള്ള സർക്കാർ വിദ്യാലയത്തിൽ നരേന്ദ്രൻ  പ്രാഥമിക വിദ്യാഭ്യാസം ആരംഭിച്ചു. തുടർവിദ്യാഭ്യാസത്തിനായി ബി.എൻ ഹൈസ്കൂളിൽ ചേർന്നു. സ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ പരിശ്രമം, ത്യാഗം, ദയ, വാത്സല്യം, പാവപ്പട്ടവരെ സഹായിക്കാനുള്ള സന്നദ്ധത തുടങ്ങിയ നിരവധി ഗുണങ്ങൾ ആ കുട്ടി പ്രകടിപ്പിച്ചു.  ലോകാ രാധ്യനായ 130 കോടി ഭാരതീയരുടെ അഭിമാനമായ നമ്മുടെ പ്രധാനമന്ത്രിയുടെ ജീവിതത്തിലെ പ്രേരണാ ദായകമായ സംഭവങ്ങൾ തുടർന്ന് വായിക്കാം......

Post a Comment

0 Comments

Top Post Ad

Below Post Ad