മോദി വിജയഗാഥ-8അമ്മയുടെ ചികിത്സ

അമ്മയുടെ ചികിത്സ

നരേന്ദ്ര മോദിയുടെ അമ്മ ഹീര ബെൻ സാമൂഹ്യ കാഴ്ചപ്പാടുള്ള സാധരണ വീട്ടമ്മയായിരുന്നു. അടുത്തുള്ള പ്രദേശങ്ങളിൽനിന്നും വരുന്നവർക്ക് വേണ്ട എല്ലാ സഹായങ്ങളും അവർ ചെയ്യുമായിരുന്നു. ഹീരാബെന്നിന് വലിയ വിദ്യാഭ്യാസമൊന്നും ഇല്ലായിരുന്നു. പക്ഷെ നാടൻ മരുന്നുകളെപ്പറ്റി  നല്ല അറിവുണ്ടായിരുന്നു, നല്ല കൈപ്പുണ്യവും. മരുന്ന് വാങ്ങാൻ വരുന്നവരിൽ അധികവും മോദി വിജയഗാഥ-1 ലോകാരാധ്യനായ നേതാവ്, 130 കോടി ഭാരതീയരുടെ അഭിമാനവും പ്രതീക്ഷയുമായ വ്യക്തിപാവപ്പെട്ടവരായിരുന്നു. അവർക്ക് മരുന്ന് സൗജന്യമായാണ് നൽകിയിരുന്നത്.
    എല്ലാ ദിവസവും അതിരാവിലെയാണ് അമ്മ മരുന്ന് നൽകിയിരുന്നത്. ഇതു കണ്ടിരുന്ന നരേന്ദ്രൻ ഒരു ദിവസം രാവിലെ അമ്മയോടൊപ്പം എഴുന്നേറ്റു. പതിവിലും വളരെ മുമ്പ് എഴുന്നേറ്റ മകനോട് അമ്മ ചോദിച്ചു. മോനേ നീ എന്തിനാണ് ഇത്ര രാവിലെ എഴുന്നേൽക്കുന്നത്. സ്കൂളിൽ പോകാൻ ഇനിയും വളരെ സമയമുണ്ടല്ലോ? അവൻ അമ്മയോടെ വിനയാന്വിതനായി പറഞ്ഞു. അമ്മേ അതെനിക്കറിയാം.  പക്ഷേ ഞാനിന്നു മുതൽ രാവിലെ എഴുന്നേറ്റ്  അമ്മയെ സഹായിക്കും. അമ്മ അതിരാവിലെ എഴുന്നേറ്റ് കഠിനാധ്വാനം ചെയ്യുമ്പോൾ എനിക്ക് എങ്ങിനെ ഉറങ്ങാൻ കഴിയും? അമ്മ ആളുകളോട് സംസാരിക്കുന്നതും മരുന്ന് നൽകുന്നതും കണ്ടിരിക്കാൻ തന്നെ വളരെ സന്തോഷമാണ്.  ഇതു പറഞ്ഞ് അവൻ ചാടിയെഴുന്നേറ്റ് പ്രഭാതകൃത്യങ്ങൾ പൂർത്തിയാക്കി അമ്മയ്ക്കരികിലെത്തി. അവർ മകനെ അടുത്തിരുത്തി നാടൻ മരുന്നുകളെപ്പറ്റി പറഞ്ഞു കൊടുക്കും. വീട്ടിൽ ചികിത്സയ്ക്കായി എത്തുന്നവർക്ക് അവൻ മരുന്ന് എടുത്ത് കൊടുക്കും. ഒരിക്കൽ നരേന്ദ്രൻ ആശ്ചര്യത്തോടെ  അമ്മയോട് ചോദിച്ചു. അമ്മയുടെ കൈയിൽ വല്ല ഇന്ദ്രജാലവുമുണ്ടോ? അമ്മ നൽകിയ മരുന്ന് സേവിച്ചവർക്ക് പെട്ടന്ന് രോഗം ഭേദമാകുന്നുണ്ടല്ലോ? അമ്മ നരേന്ദ്രനോട് പറഞ്ഞു . മോനേ ഞാൻ നിർമ്മലമായ മനസ്സോടെ ഭഗവാനെ സ്മരിച്ച് മരുന്ന് നൽകുന്നു. ബാക്കി ഭഗവാൻ നോക്കികൊള്ളും.
അമ്മയുടെ ഇത്തരം ഉപദേശങ്ങളും നന്മയാർന്ന പ്രവർത്തനങ്ങളും കണ്ടും കേട്ടും വളർന്ന നരേന്ദ്രൻ്റെ മനസും സമാജ സേവനത്തിനായി പ്രവർത്തിക്കാൻ വെമ്പൽ പൂണ്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad