Ramayana has become the most watched serial in the world


NEW DELHI: Ramayana, aired on Doordarshan, has become the most watched show in the serial world.  On April 16, Ramayana became one of the most watched shows in the world with 7.7 crore viewers.  The announcement was made on Doordarshan's official Twitter.

 The serial produced by Ramanand Sagar based on Valmiki's Ramayana and Tulsidas' Ramacharitamanas has 78 episodes.  Ramayana was watched by 67.4 million subscribers in just three weeks after the serial aired.
 The re-broadcasting of the Ramayana in Doordarshan began on March 28, following a lockdown announcing the spread of coronavirus.  In addition to the epic Ramayana, the series has also been re-aired by the Mahabharata, Shaktiman, The Jungle Book, Alif Laila, Byomkesh Bakshi, Chanakya and Bunyad.

ന്യൂഡല്‍ഹി: ദുരദര്‍ശനില്‍ സംപ്രേഷണം ചെയ്യുന്ന രാമായണം സീരിയല്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്ന ഷോയാവുന്നു. ഏപ്രില്‍ 16 ന് 7.7 കോടി പ്രേക്ഷകരുമായി ലോകത്ത് ഏറ്റവും അധികം ആളുകള്‍ കണ്ട ഷോയായി രാമായണം മാറി. ദൂരദര്‍ശന്റെ ഔദ്യോഗിക ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്.
വാല്‍മീകിയുടെ രാമായണം, തുളസിദാസിന്റെ രാമചരിതമാനസ് എന്നിവയെ അടിസ്ഥാനമാക്കി രാമാനന്ദ് സാഗര്‍ നിര്‍മ്മിച്ച സീരിയലിന് 78 എപ്പിസോഡുകളാണ് ഉള്ളത്. സീരിയല്‍ സംപ്രേഷണം ചെയ്ത് മൂന്നാഴ്ച ആയപ്പോഴേക്കും 67.4 മില്യണ്‍ പ്രേഷകരാണ് രാമായണം കണ്ടിരുന്നത്.
കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മാര്‍ച്ച് 28 മുതലാണ് ദൂരദര്‍ശനില്‍ രാമായണം പുന:സംപ്രേഷണം ആരംഭിച്ചത്. രാമയണത്തിന് പുറമെ മഹാഭാരതം, ശക്തിമാന്‍, ദി ജംഗിള്‍ ബുക്ക്, ആലിഫ് ലൈല, ബ്യോംകേഷ് ബക്ഷി, ചാണക്യ, ബുനിയാദ് എന്നീ സീരിയലുകളും പുന:സംപ്രേഷണം ചെയ്യുന്നുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad