ആമേൻ സിനിമക്ക് വേണ്ടി നിർമ്മിച്ച പള്ളി കുമരങ്കരി എന്ന കുട്ടനാടൻ ഗ്രാമത്തിൽ നിലനിൽക്കുന്നു എന്ന വാർത്ത തെറ്റാണ്; സൂരജ് ഇലന്തൂർ

ആമേൻ സിനിമക്ക് വേണ്ടി നിർമ്മിച്ച പള്ളി കുമരങ്കരി എന്ന കുട്ടനാടൻ ഗ്രാമത്തിൽ നിലനിൽക്കുന്നു എന്ന വാർത്ത തെറ്റാണ്... 

ഒന്നാമത്തെ കാര്യം ആമേൻ സിനിമ യഥാർത്ഥ കുമരങ്കരിയിൽ അല്ല ചിത്രീകരിച്ചത്, സിനിമയിൽ ആ സ്ഥലപ്പേര് ഉപയോഗിച്ചു എന്നു മാത്രം.. 
ചിത്രീകരണം കഴിഞ്ഞ് ഏതാനും നാളുകൾക്കുള്ളിൽ തന്നെ സെറ്റിട്ട് ചിത്രീകരിച്ച ആ കെട്ടിടം പൊളിച്ചുകളയുകയും ചെയ്തിട്ടുണ്ട്... 

ഇപ്പോൾ കാലടിയിൽ സിനിമാ സെറ്റ് പൊളിച്ചു കളഞ്ഞതിനെ ന്യായീകരിക്കാനാണെങ്കിലും ഇമ്മാതിരി നട്ടാൽ കുരുക്കാത്ത നുണകൾ പറഞ്ഞുകൊണ്ട് ഹൈന്ദവ സ്നേഹം കാണിക്കരുതേ എന്നപേക്ഷിക്കുന്നു... 

ഇനിയിപ്പോൾ ഹൈന്ദവസ്നേഹം എങ്ങനെയെങ്കിലും  കാണിച്ചേ മതിയാകൂ എങ്കിൽ ലോക്ക്ഡൌൺ കാലത്ത് സമീപത്തുള്ള എത്ര ഹൈന്ദവർ ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നു എന്ന് അന്വേഷിക്കുക,എത്ര ഹൈന്ദവർ മരുന്നിനും മറ്റവശ്യ  വസ്തുക്കൾക്കും ബുദ്ധിമുട്ടുന്നു എന്നന്വേഷിക്കുക, എത്ര ഹൈന്ദവരുടെ ബന്ധുക്കളും സുഹൃത്തുക്കളും അന്യനാടുകളിൽ കുടുങ്ങികിടക്കുന്നു എന്നന്വേഷിക്കുക, 
എന്നിട്ട്  ചെയ്യാവുന്ന സഹായങ്ങൾ ചെയ്തുകൊടുക്കുക... 

(എന്റെ അമ്മാവന്റെ വീട്‌ ഇതേ കുമരങ്കരിയിലാണ്. മാസത്തിൽ രണ്ടു തവണയെങ്കിലും ഞാനവിടെ പോകാറുണ്ട്. ഈ കഴിഞ്ഞ ഞായറാഴ്ചയും പോയിരുന്നു... )

Post a Comment

0 Comments

Top Post Ad

Below Post Ad